രോഹിന്ഗ്യ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റി. അടിയന്തരസാഹചര്യം ഉണ്ടായാല്‍ രോഹിന്‍ഗ്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രോഹിന്‍ഗ്യകളെ ഉടന്‍ ഒഴിപ്പിക്കരുതെന്ന് കോടതി വാക്കാല്‍ ആദ്യം പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നോക്കം പോകുകയായിരുന്നു. അഭയാര്‍ഥികളുടെ അവകാശങ്ങളും രാജ്യസുരക്ഷയും ഒരുപോെല കണക്കാക്കി മുന്നോട്ടുപോകും. രോഹിന്ഗ്യ കേസ് അസാധാരണ വിഷയമാണെന്നും അതിനെ ആ രീതിയിലാണ് പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു.
Advertisement