E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ നിര്‍ണായക മല്‍സരം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ നിര്‍ണായക മല്‍സരം ഇന്ന് ഹൈദരാബാദില്‍. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഓരോ മല്‍സരം വീതം ജയിച്ചു നില്‍ക്കുന്ന ഇരുടീമുകള്‍ക്കും ഫലത്തില്‍ ഇന്ന് ഫൈനല്‍ പോരാട്ടമാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ മല്‍സരത്തിന് ഭീഷണിയാണെങ്കിലും തടസപ്പെടില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. രാത്രി ഏഴ് മണിക്കാണ് മല്‍സരം 

ഏകദിനത്തില്‍ കണ്ട ഓസ്ട്രേലിയ അല്ല ഇത്. ഇന്ത്യയെ വിറപ്പിച്ച് പരമ്പരയില്‍ ഒപ്പമെത്തിയ ഓസീസ് ഗുവാഹാത്തിയിലേതു പോലൊരു പ്രകടനമാണ് സ്വപ്നം കാണുന്നത്. ജേസണ്‍ ബെഹറെന്‍ഡ്രോഫ് എന്ന പേസറെ ഇന്ത്യ കരുതലോടെ മാത്രമെ നേരിടൂ. മുന്‍നിര ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ക്കു പോലും ഫോമിലേക്കെത്താന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് സമ്മര്‍ദമുണ്ടാക്കുന്നു. സ്പിന്നര്‍മാരായ കുല്‍ദീപിനെയും ചഹലിനെയും ഓസീസ് ബാറ്റ്സ്മാന്‍മാര്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ആത്മവിശ്വാസത്തെ കാര്യമായി സ്വാധീനിക്കും. 

എന്നാല്‍ ഗുവാഹാത്തിയിലേതു പോലെ സ്വിങ് ബോളിങ്ങിനെ പരിധിവിട്ട് തുണയ്ക്കുന്ന പിച്ചല്ല ഹൈദരാബാദിലേത്. ഐപിഎല്ലിലെ സ്ഥിരം വേദികളിലൊന്നായ ഉപ്പല്‍ സ്റ്റേഡിയം ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം നില്‍ക്കാറ്. മഴ രസംകൊല്ലിയായില്ലെങ്കില്‍ റണ്‍മഴ പെയ്യും പരമ്പരയിലെ ഫൈനല്‍പ്പോരില്‍.