കനയ്യ കുമാര്‍ അടക്കം പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2016 ഫെബ്രുവരി ഒന്‍പതിന് ക്യാംപസില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല അച്ചടക്കനടപടി സ്വീകരിച്ചത്. വിദ്യാര്‍ഥികളുടെ ഭാഗം കൂടികേട്ടശേഷം ഉചിതമായ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
Advertisement