മാനഭംഗത്തിന് ഇരയായെന്ന് പരാതി കൊടുത്ത സോളര്‍ കേസിലെ വനിതയുടെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് പരാതി. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 228 വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയവര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കമെന്ന് ആവശ്യപ്പെട്ടത്.
Advertisement