E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 05:46 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ ഇന്ന് ഘാനയെ നേരിടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകകപ്പിലെ ആദ്യ ഗോളിന്‍റെ ആവേശത്തോടെ പ്രാഥമിക റൗണ്ടിലെ ആവസാനമല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഘാനയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ കടക്കാനുള്ള സാധ്യത കുറവാണെങ്കിലും മികച്ച മല്‍സരം കാഴ്ചവയ്ക്കാനാകുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. വൈകിട്ട് എട്ടിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്്റു സ്റ്റേഡിയത്തിലാണ് മല്‍സരം. ഡല്‍ഹിയിലെ ആദ്യമല്‍സരത്തില്‍ ന്യൂസിലാന്‍ഡും മാലിയും ഏറ്റുമുട്ടും. 

ആദ്യ രണ്ടുകളികളിലും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ശക്തമായ തയ്യാറെടുപ്പോടെയാണ് ആഫ്രിക്കന്‍ കരുത്തായ ഘാനയെ നേരിടാനൊരുങ്ങുന്നത്. കൊളംബിയക്കെതിരെ ഗോളടിച്ച മികവ് ആവര്‍ത്തിക്കാന്‍ വിങ്ങുകളിലും പ്രതിരോധത്തിലും കടുത്ത പരിശീലനം. രണ്ടുകളികളിലെ പരിചയസമ്പന്നതയ്ക്കൊപ്പം ഇന്ത്യക്ക് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്. ആദ്യം റൈറ്റ് ബാക് പൊസിഷനിലും പിന്നീട് ഇടതു വിങ്ങിലും മാറിക്കളിച്ച മലയാളി താരം രാഹുലും രണ്ടാം കളിയില്‍ അരങ്ങേറിയ ബോറിസ് സിങ്ങും തീര്‍ക്കുന്ന ശക്തമായ മുന്നേറ്റം. 

പ്രതിരോധക്കോട്ട കാക്കുന്ന സെന്‍റ്രല്‍ ഡിഫന്‍ഡേഴ്സ്് അന്‍വര്‍ അലിയും നമിത് ദേശ്്പാണ്ഡേയും.87 വര്‍ഷത്തെ ഫുട്്ബോള്‍ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയ ജീക്്സണ്‍ സിങ്.മികച്ച ടാക്കിളുകളും ഡ്രിബ്ളിങ്ങുമായി സെന്‍റര്‍ ബാക്കില്‍ കളം നിറഞ്ഞ അന്‍വര്‍ അലി. ഒപ്പം സൈഡ് ലൈനില്‍ തന്ത്രങ്ങള്‍ക്കൊപ്പം പ്രചോദനവുമായി പരിശീലകന്‍ ലൂയിസ് നോര്‍ടണ്‍ ഡി മാറ്റോസ്. ഇതെല്ലാം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് ഘാനയെ പിടിച്ചുകെട്ടാനാകും. 

തോറ്റാല്‍ മുന്നോട്ടുള്ള വഴിയടയും. എതിരില്ലാതെ നാലിലധികം ഗോളോടെ വിജയിക്കുകയും അമേരിക്ക കൊളംബിയയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ കണക്കിലെ കളികളിലൂടെ ഇന്ത്യക്ക് വഴി തെളിയുമെന്ന വിദൂരസാധ്യതയുണ്ട്. എന്നാല്‍, രണ്ടുതവണ അണ്ടര്‍ 17 ഫുട്ബോളിന്‍റെ ചാംപ്യന്‍പട്ടം നേടിയ ഘാനയെ വിലകുറച്ചുകാണാനാവില്ല.

ആര്‍ത്തലയ്ക്കുന്ന കാണികളുടെ പിന്തുണയും ആദ്യഗോളിന്‍റെ ആവേശവും ഇന്നത്തെ കളിയില്‍ ഇന്ത്യക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍, ഒരു കളി ജയിച്ച ഘാന, മികച്ച മാര്‍ജിനിലെ ജയം തേടി പ്രീക്വോര്‍ട്ടര്‍ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്