എസ്ബിഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകൾ ഡിസംബർ 31വരെ ഉപയോഗിക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ മാസം 30ന് അവസാനിച്ച കാലാവധിയാണ് വീണ്ടും നീട്ടിനൽകിയത്. റിസർവ് ബാങ്ക് നിർദേശത്തെ തുടർന്നാണ് തീരുമാനം. പുതിയ ചെക്ക്ബുക്കുകൾക്ക് അപേക്ഷനൽകണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാ അക്കൗണ്ട് ഉടമകളും പുതിയചെക്ക്ബുക്കിനായി അപേക്ഷ നൽകിയില്ല. ഇതും കാലാവധി നീട്ടാൻ കാരണമായത്.
Advertisement