E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 04:40 AM IST

Facebook
Twitter
Google Plus
Youtube

ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ കാലതാമസം; കെപിസിസിക്ക് താക്കീത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെപിസിസി അംഗങ്ങളെ തീരുമാനിക്കുന്നതില്‍ നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി. കേരളത്തിന്‍റെ പങ്കാളിത്തം ഇല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കും. അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തും. 

പിസിസി അംഗങ്ങളെ തിരഞ്ഞെടുത്ത് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നല്‍കിയ അവസാന ദിവസമാണ് ഇന്ന്. എന്നാല്‍ ചര്‍ച്ചകളില്‍ സമവായത്തില്‍ എത്താത്തതിനാല്‍ കേരളത്തില്‍ ഇതുവരെ കെപിസിസി അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല. നിരവധി തവണ സമയം നീട്ടിനല്‍കിയിട്ടും പട്ടികയില്‍ സമവായമാകാത്തതില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഉണ്ട്.കേരളനേതാക്കളെയും എംപിമാരെയും ഒരുമിച്ചിരുത്തി തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ചനടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം. കേരളത്തിന്‍റെ പങ്കാളിത്തം ഇല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കും. കേരളം ഒഴികെയുള്ള എല്ലാ പിസിസികളും ജനറല്‍ ബോഡി കൂടുകയും രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കുകയും ചെയ്തു. ചില ലോക്സഭാമണ്ഡലങ്ങളിലെ ഏതാനും പേരുകളെ ചൊല്ലിയാണ് ഇപ്പോഴും തര്‍ക്കം തുടരുന്നത്. കൂടിയാലോചനയില്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എം.പിമാര്‍ ആരോപണം ഉന്നയിച്ചതോടെയാണ് കെപിസിസി നല്‍കിയ പട്ടിക തിരഞ്ഞെടുപ്പ് സമിതി തടഞ്ഞ് വച്ചത്