അണ്ടര്‍17 ലോകകപ്പില്‍ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഘാനയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 43, 52 മിനിട്ടുകളിലായി ഘാന നായകന് നായകന് എറിക് അയാം ഇരട്ടഗോള്‍ നേടി. 85ാം മിനിട്ടില്‍ റിച്ചാര്‍ഡ് ഡെന്‍സോയും 87ാം മിനിട്ടില്‍ ഇമ്മാനുവല്‍ ടോക്കുവും ഘാനയ്ക്കായി സ്കോര്‍ ചെയ്തു. ആദ്യ കളിയില്‍ അമേരിക്കയോടും രണ്ടാം മല്‍സരത്തില്‍ കൊളംബിയയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ന് അമേരിക്കയോട് കൊളംബിയ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും ഇന്ത്യ ഘാനയോട് വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമാണ് ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നുള്ളു.
Advertisement