തന്റെ അറിവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെ.ടി.പി വധക്കേസിലെ ഗൂഡാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം പൂര്‍ണമായില്ലെന്ന് പറയുന്നത് ശരിയല്ല. ടി.പി. ചന്ദ്രശേഖരൻ വധകേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി. ബൽറാമിന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോളാർ കേസിൽ സര്‍ക്കാരിന്റേത് ആസൂത്രിത നീക്കമാണ്. മുഖ്യമന്ത്രിയെ സഹായിച്ചെന്നാണ് തനിക്കെതിരായ കേസ്. ഈ ആരോപണത്തിൽ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറ് കാണിക്കുമെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു.