സിറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയാകെ അജപാലനദൗത്യത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരം നല്കി. തെലങ്കാനയിലെ ഷംഷാബാദിലും തമിഴ്നാട്ടിലെ ഹോസൂരിലും രണ്ട് പുതിയ രൂപതകള്‍ സ്ഥാപിച്ചതിനൊപ്പമാണ് മാര്‍പാപ്പയുടെ പ്രഖ്യാപനം. ഇതോടെ രാജ്യമെങ്ങും നേരിട്ട് പ്രവര്‍ത്തിക്കാനാകുംവിധം സിറോ മലബാര്‍ സഭയ്ക്ക് രൂപതകളായി. സന്തോഷകരമായ തീരുമാനമാണിതെന്നും ലത്തീന്‍, സിറോ മലങ്കര സഭകളുമായി ചേര്‍ന്ന് ദൗത്യം നിര്‍വഹിക്കുമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ പറഞ്ഞു. പ്രഖ്യാപനം വ്യക്തമാക്കി ഇന്ത്യയിലെ എല്ലാ മെത്രാന്മാര്ക്കും മാര്‍പാപ്പ കത്തയച്ചിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു
Advertisement