പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കണ്ണൂർ നാറാത്ത് ആയുധപരിശീലനകേന്ദ്രം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. മുണ്ടോൻവയൽ കണിയാറക്കൽ തൈക്കണ്ടി അസ്ഹറുദ്ദീനെയാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. കേസിലെ ഇരുപത്തിമൂന്നാം പ്രതിയായ അസ്ഹറുദീന് കഴിഞ്ഞ നാലുവര്‍ഷമായി ഒളിവിലായിരുന്നു. 2013 ഏപ്രിൽ 23നാണ് കണ്ണൂർ നാറാത്തെ രഹസ്യകേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ സഹിതം 21 പേരെ പൊലീസ് പിടികൂടിയത്. പിടിയിലായ 21പേർക്കും കോടതി തടവ്ശിക്ഷ വിധിച്ചിരുന്നു
Advertisement