ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റ ട്വന്റിയില്‍ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ ഓസ്ട്രേലിയ മറികടന്നു. ഓസീസ് നിരയില്‍ മോയിസ് ഹെന്റിക്കസിന് 62ഉം ട്രാവിസ് ഹെഡ് 48ഉം റണ്‍സ് നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 27 റണ്‍സെടുത്ത കേദാര്‍ ജാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. ഓസീസിനായി ജേസണ്‍ ബഹ്റന്റോഫിന് നാലും ആദം സാംപ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി.
Advertisement