ഗുജറാത്തിൽ പെട്രോളിനും ഡീസലിനുമുള്ള നികുതിനിരക്ക് കുറച്ചു. മൂല്യവര്‍ധിത നികുതിയിൽ നാല് ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് രണ്ടുരൂപ തൊണ്ണൂറ്റിമൂന്ന് പൈസയും, ഡീസലിന് രണ്ടുരൂപ എഴുപത്തിരണ്ടു പൈസയും കുറയും. കേന്ദ്രഇടപെടലിനെ തുടർന്ന് സംസ്ഥാനതലത്തിൽ വിലക്കുറവ് പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ സംസ്ഥാനങ്ങൾ നികുതിയിൽ ഇളവ് വരുത്തണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നേരത്തെ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് ഗുജറാത്തിന്റെ തീരുമാനം. ഇതോടെ ഇന്ധനനികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി.
Advertisement