അണ്ടര്‍17 ലോകകപ്പില്‍ ബ്രസീലും ഇറാനും പ്രീക്വാര്‍ട്ടറില്‍. കൊച്ചിയില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ബ്രസീല്‍ ഉത്തരകൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ബ്രസീലിനായി ലിങ്കണും പൗളീഞ്ഞോയും ഗോള്‍ നേടി. ആദ്യ മല്‍സരത്തില്‍ സ്പെയിനിനെ തോല്‍പ്പിച്ച ബ്രസീല്‍ 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
മറ്റൊരു മല്‍സരത്തില്‍ ജര്‍മനിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറാന് പ്രീക്വാര്‍ട്ടറിലെത്തി. ഇറാന് വേണ്ടി യൂനസ് ഡെല്‍ഫി ഇരട്ട ഗോള്‍ നേടി. ജര്‍മന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ കൊച്ചിയില്‍ ഗിനിയക്കെതിരെ നടക്കുന്ന മല്‍സരഫലത്തെ അപേക്ഷിച്ചിരിക്കും.
ഗിനിയ കൊസ്റ്ററീക്ക മല്‍സരം സമനിലയില്‍. രണ്ട് ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ആദ്യ മല്‍സരം തോറ്റ ഇരു ടീമുകളുടേയും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഗ്രൂപ്പിലെ മൂന്നാം മല്‍സരഫലത്തെ ആശ്രയിച്ചായിരിക്കും.