പരോളിലിറങ്ങിയ അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല, ചികിത്സയിലുള്ള ഭർത്താവ് നടരാജനെ സന്ദർശിച്ചു. ചെന്നൈ പെരുമ്പാക്കം ഗ്ലോബൽ ഹെൽത്ത് സിറ്റിയിലാണ് നടരാജൻ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് കരളും വൃക്കയും മാറ്റിവച്ചത്. നൂറുകണക്കിന് പ്രവർത്തകർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ബന്ധുക്കൾക്കൊപ്പമാണ് ശശികല ആശുപത്രിയിൽ എത്തിയത്. നടരാജന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഉപാധികളോടെയാണ് പരോൾ ലഭിച്ചത് എന്നതിനാൽ കൂടിക്കാഴ്ച്ചകൾക്ക് കർശന നിയന്ത്രണമുണ്ട്. ദിനകരൻ പക്ഷത്തുള്ള എം.പിമാരെയും എം.എൽ.എ മാരേയും പോലും ശശികല താമസിക്കുന്ന ടി.നഗറിലെ വീട്ടിലേക്ക് കയറ്റിവിട്ടിരുന്നില്ല.
Advertisement