ഗുജറാത്തിൽ പെട്രോളിനും ഡീസലിനുമുള്ള നികുതിനിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. കേന്ദ്ര ഇടപെടലിനെ തുടർന്ന് സംസ്ഥാനതലത്തിൽ വിലക്കുറവ് പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്നാണ് വിജയ് രൂപാനിയുടെ പ്രഖ്യാപനം. ഇതോടെ ഇന്ധനനികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. ഇന്ധനവില നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന മൂല്യവര്‍ധിത നികുതി നിര്‍ണായകമാണെന്നിരിക്കെ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം ജനങ്ങള്‍ക്ക് വലിയ ആശ്വാസമാവും നല്‍കുക.
Advertisement