ഡല്‍ഹിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കത്തയച്ചു. നഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണം. മലയാളി നഴ്സിനെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിന് മാനസിക പിന്തുണ നല്‍കണമെന്നും അദ്ദേഹം കേജ്രിവാളിനോട് അഭ്യര്‍ഥിച്ചു.
Advertisement