ജയലളിതയുടെ മരണം സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഇംഗ്ലീഷിലും തമിഴിലും റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം. ജസ്റ്റിസ് അറുമുഖസാമി കമ്മിഷന്റെ അന്വേഷണ വിഷയങ്ങളും പരിധികളും നിശ്ചയിച്ച് ഉത്തരവിറക്കി. ജയലളിതയുടെ അസുഖത്തിലേക്ക് നയിച്ച സാഹചര്യങ്ങളും 2016 സെപ്റ്റംബര്‍ ഇരുപത്തിരണ്ടിന് ആശുപത്രിയിലായതുമുതല് മരണം വരെയുള്ള ചികില്‍സയെ കുറിച്ചും മാത്രമാണ് കമ്മിഷന് അന്വേഷിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് അറുമുഖസാമിയെ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചത്.
Advertisement