തന്നെ മോചിപ്പിക്കാന്‍ ഭീകരര്‍ക്ക് പണം നല്‍കിയോ എന്നറിയില്ലെന്ന് ഫാ.ടോം ഉഴുന്നാലില്‍. ഭീകരര്‍ ഉപദ്രവിക്കാതിരുന്നത് എല്ലാ മതസ്ഥരുടേയും പ്രാര്‍ഥനയുടെ ഫലമാണെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രതികരിച്ചു. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ നന്മയുടെ വഴിക്കുവരാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. മതഭേദമില്ലാതെ എല്ലാവരും പ്രാര്ഥിച്ചതിന്റെ ഫലമായാണ് മോചനം സാധ്യമായത്. തട്ടിക്കൊണ്ടുപോയവര്‍ ഉപദ്രവിക്കാതിരുന്നതും ഈ പ്രാര്‍ഥന കൊണ്ടാകാം. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഫാദര്‍ ടോം ഡല്‍ഹിയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
Advertisement