ബെംഗളൂരു ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 335 റണ്‍സ് വിജയലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 334 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റിലെ 231 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസിനെ ശക്തമായ നിലയിലെത്തിച്ചത്. ഡേവിഡ് വാര്‍ണര്‍ 119 പന്തില്‍ 124 റണ്‍സെടുത്തു. കരിയറിലെ നൂറാമത്തെ ഏകദിനമല്‍സരം കളിക്കുന്ന വാര്‍ണറുടെ പതിനാലാമത്തെ സെഞ്ചുറിയാണിത്. ആരോണ്‍ ഫിഞ്ച് 94 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 3 റണ്‍സെടുത്തും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് 43 റണ്‍സെടുത്തും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റുകളെന്ന നേട്ടം മറികടന്നു. തുടര്‍ച്ചയായ പത്താം ഏകദിന വിജയമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നത്.
Advertisement