നാഗാ തീവ്രവാദികളെ ലക്ഷ്യമിട്ട് മ്യാന്മര് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 04.45 ന് നടന്ന ആക്രമണത്തില്‍ ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. അതിര്‍ത്തിയിെല നാഗാ തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. ചെറുത്തുനില്‍പ്പിന് അവസരം നല്‍കാതെ കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്ന് കിഴക്കന്‍ കമാന്‍ഡ് അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ ആര്‍ക്കും പരുക്കില്ല. രാജ്യാന്തര അതിര്‍ത്തി കടക്കാതെയാണ് നടപടി പൂര്‍ത്തിയാക്കിയതെന്നും സൈന്യം അറിയിച്ചു.
Advertisement