മഹാരാഷ്ട്ര താനെയിൽ പത്തുവയസുകാരനെ കുളത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവശേഷം കാണാതായ പിതാവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. താനെ പാൽഘറിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ സ്കൂളിൽനിന്ന് പിതാവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം ഇരുവരേയും കാണാനില്ലെന്നുകാട്ടി കുട്ടിയുടെ മാതാവ് പൊലീസിൽ പരാതിപ്പെട്ടു. തിരച്ചിലിനിടെ, വായമൂടിക്കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
Advertisement