കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ പണിമുടക്ക് തുടരുന്നു. ഊബര്‍ ടാക്സി ഡ്രൈവറെ യാത്രക്കാരായ വനിതകള്‍ ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്. ചുരുക്കം ചില ഓണ്‍ലൈന്‍ ടാക്സികള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ആക്ഷേപം.
Advertisement