ജാര്‍ഖണ്ഡില്‍ അനധികൃത പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് എട്ടുമരണം. ഇരുപത്തഞ്ചുപേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ മതിലിനടിയില്‍ പലരും കുടുങ്ങിക്കിടപ്പുണ്ട്. ഇടക്കിടെ പൊട്ടിത്തെറി ഉണ്ടാകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. ജംഷഡ്പൂരില്‍ നിന്ന് എണ്‍പത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള കുമാര്ദുബി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. പടക്കം സംഭരിച്ചിരുന്ന കെട്ടിടത്തോടുചേര്‍ന്നുള്ള തെരുവില്‍ ആഴ്ചച്ചന്തയ്ക്കായി ആളുകള്‍ ഒത്തുകൂടിയ സമയത്താണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ രണ്ടുലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു.
Advertisement