ജര്‍മനിയിലെ പൊതുതിരഞ്ഞെടുപ്പില്‍ അംഗല മെര്‍ക്കല്‍ വിജയിച്ചു. നാലാംതവണ ചാന്‍സലര്‍ പദവിയിലേക്ക് മല്‍സരിച്ച അംഗല മെര്‍ക്കലും മധ്യ ഇടതുപക്ഷ നേതാവ് മാര്ട്ടിന് ഷൂള്‍സും തമ്മിലായിരുന്നു പ്രധാനമല്‍സരം. അംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് 32 ശതമാനം വോട്ടുലഭിച്ചു. മാര്ട്ടിന് ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രറ്റിക് യൂണിയന് ലഭിച്ചത് 20 ശതമാനം വോട്ടുകളാണ്. തീവ്ര ദേശീയവാദികളായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 13 ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ആറുകോടി പത്തുലക്ഷം ജര്‍മന്‍കാരാണ് വോട്ടുചെയ്തത്. 2013 ലെ പൊതുതിരഞ്ഞെടുപ്പില്‍ എഴുപത്തൊന്നുശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം അംഗല മെര്‍ക്കലിന് അനുകൂലമായിരുന്നു. 2005ലാണ് അംഗല മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുന്നത്.
Advertisement