അമേരിക്കയുടെ താക്കീത് അവഗണിച്ച് ഇറാന് മധ്യദൂര മിസൈല്‍ പരീക്ഷണം നടത്തി. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഖോറംഷര് എന്ന മിസൈല്‍ ആണ് പരീക്ഷിച്ചതെന്ന് ഇറാന് ഔദ്യോഗിക വാര്‍ത്താ ചാനല്‍ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ പരീക്ഷണം എപ്പോള്‍ നടന്നതാണെന്ന് വ്യക്തമല്ല. ഇന്നലെ നടന്ന സൈനിക പരേഡിലാണ് മിസൈല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെയും അനുവാദം തേടാതെ തന്നെ ഇറാന് ആയുധശേഷി വികസിപ്പിക്കുമെന്ന് പ്രസിഡന്റ് ഹസന് റൂഹാനി അന്ന് വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം യുഎന്‍ പൊതു സഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഹസന് റൂഹാനിയും തമ്മില്‍ വാക്പോര് നടന്നിരുന്നു.
Advertisement