അലിന്‍ഡ് വിവാദത്തില്‍ പ്രതികരിക്കാതെ മുന്‍ മന്ത്രി ഇ.പി.ജയരാജന്. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് വ്യവസായമന്ത്രി ആയിരുന്നപ്പോഴത്തെ നിലപാടാണ്. ഇപ്പോഴത്തെ വസ്തുതകള്‍ അറിയില്ല. ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞത് ശ്രദ്ധയില്‍പെട്ടില്ലെന്നും ജയരാജന് നേരേ ചൊവ്വേയില്‍ പറഞ്ഞു. രാജി കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ജാഗ്രതയും കരുത്തുമാണ് നല്‍കിയതെന്നും ഇപി ജയരാജന് പറഞ്ഞു.
Advertisement