E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 31 2021 03:21 AM IST

Facebook
Twitter
Google Plus
Youtube

എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്താതെ കേരള സർവകലാശാല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്ത് വർഷം മുൻപ് അപേക്ഷ ക്ഷണിച്ച എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്താതെ കേരള സർവകലാശാല. ആറായിരത്തോളം ഉദ്യോഗാർഥികളാണ് 2006 ൽ അപേക്ഷ സമർപ്പിച്ചത്. നാളിത് വരെ തുടർനടപടികൾ സ്വീകരിക്കാനോ , വൈകുന്നതിന്റെ കാരണം വിശദീകരിക്കാനോ സർവകലാശാല തയ്യാറായിട്ടില്ല. 

ചെറിയൊരു തൊഴിലിനായി അപേക്ഷയും നൽകി 2006 മുതൽ കാത്തിരിക്കുന്ന 6000 ൽഅധികം പേർ കേരള സർവകലാശാലയിൽ മുട്ടാത്ത വാതിലുകളില്ല. 11 വർഷമായി എൽ.ഡി.ടൈപ്പസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനായി കാത്തുനിൽക്കുന്ന ഈ അപേക്ഷകരോട് എന്തുകൊണ്ട് ഇവരെ പരിഗണിക്കുന്നില്ല എന്ന് പറയാൻ പോലും സർവകലാശാല ഇത് വരെ തയ്യാറായിട്ടില്ല. 

അപേക്ഷയും അപേക്ഷാ ഫീസും വാങ്ങിയ സർവകലാശാല അപേക്ഷകരെ അപ്പോഴെ മറന്നു. ഒഴിവുള്ള 136 തസ്തികളിലേക്കും കാലാകാലങ്ങളായി പിൻവാതിൽ നിയമനവും നടത്തി. 

പിൻവാതിലിലൂടെ ജോലിക്ക് കയറിയവർ സുരക്ഷിതരായി തുടരുമ്പോഴാണ്, മറ്റൊരു ജോലിക്ക് അപേക്ഷിക്കാൻപ്രായപരിധി പോലും കഴിഞ്ഞ നൂറുകണക്കിനുപേർ നീതിക്കായി ലോകായുക്തയെയും ഹൈക്കോടതിയെയും സമീപിച്ചിരിക്കുന്നത്. പിൻവാതിൽനിയമനം എന്നപരാതി അന്വേഷിക്കാൻലോകായുക്ത ഉത്തരവ് നൽകിക്കഴിഞ്ഞു. ഇതെങ്കിലും സർവകലാശാല മേലാളൻമാർശ്രദ്ധിക്കുമോ എന്നാണ് ഇനി കാണേണ്ടത്.