ബാറുകളുടെ ദൂരപരിധി കുറച്ചതിനെതിരെയുള്ള സമരപരിപാടികൾ തീരുമാനിക്കാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് കന്റോൺമെന്റ് ഹൗസിലാണ് യോഗം. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റ ഒരുക്കങ്ങളും ചർച്ച ചെയ്യും. നെയ്യാർ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ദിവസം നീളുന്ന യോഗമായിരുന്നു നേരത്തെ നിശ്ചയിച്ചതെങ്കിലും പിന്നീട് മാറ്റി. ജെ.ഡി.യുവിന്റ നിലപാടുകളും പ്രതിപക്ഷനേതാവിനെ സംബന്ധിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റ പ്രസ്താവനയും യോഗത്തിൽ ഉയർന്നുവരും.
Advertisement