തമിഴ്നാട്ടില്‍ നീറ്റിനെതിരായ പ്രതിഷേധം തുടരുന്നു. സമരം ജനജീവിതത്തെ ബാധിക്കരുതെന്നും ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചതിന് ശേഷവും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ചെന്നൈ തരമണി ലോ കോളജിലെ വിദ്യാര്‍ഥികള്‍ പഠനം മുടക്കി സമരം നടത്തുകയാണ്. ന്യൂ കോളജിലും സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം നുങ്കമ്പാക്കം ഗവണ്മെന്റ് ഹയര്‍ സെക്കറി സ്കൂളിലെ പെണ്‍കുട്ടികള്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിനിടെ, മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനിതയുടെ വീട് നടന് വിജയ് സന്ദര്‍ശിച്ചു. അനിതയുടെ അച്ഛനുമായും മറ്റ് കുടുംബാഗങ്ങളുമായും സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
Advertisement