ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ പരാതിയുമായി കോണ്ഗ്രസ് നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചു ഡിജിപിക്കാണ് പരാതി നൽകിയത്. വെള്ളിയാഴ്ച വടക്കൻ പറവൂരിൽ നടന്ന പൊതുയോഗത്തിലാണ് പരാതിക്ക് അടിസ്ഥാനമായ പ്രസംഗം നടന്നത്. മതേതരവാദികളായ എഴുത്തുകാർ സൂക്ഷിക്കണമെന്നും അല്ലെങ്കിൽ വെടിയേറ്റ് മരിച്ച ഗൗരി ലനകെഷിന്റെ അവസ്ഥ ഉണ്ടാകുമെന്നും ശശികല പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിലെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ സാഹചര്യം വിശദീകരിക്കുകയാണ് താൻ ചെയ്തത് എന്നാണ് ശശികലയുടെ നിലപാട്.
Advertisement