പ്രതിരോധമേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് പ്രതിരോധമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന് പറഞ്ഞു. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ ഉൗന്നല്‍ നല്‍കും. സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയും സാങ്കേതികമായി നവീകരിക്കുകയും ചെയ്യുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. മന്ത്രാലയത്തിന്റെ അധികച്ചുമതല വഹിച്ചിരുന്ന അരുണ്‍ ജയ്റ്റ്ലി ചുമതലയേല്‍ക്കല്‍ ചടങ്ങിനെത്തിയിരുന്നു.
Advertisement