കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസില്‍ മറുപടി സമര്‍പ്പിക്കാത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയ്യായിരം രൂപ പിഴയിട്ടു. ഡല്‍ഹി ഹൈക്കോടതിയാണ് മുഖ്യമന്ത്രിക്ക് പിഴയിട്ടത്. പലതവണ സമയം നല്‍കിയിട്ടും മറുപടി സമര്‍പ്പിക്കാത്ത കേജ്രിവാളിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് ഭരണത്തില്‍ അരുണ്‍ ജെയ്റ്റ്ലി ക്രമക്കേട് കാട്ടിയെന്ന ആരോപണമാണ് മാനനഷ്ടക്കേസിലെത്തിയത്.
Advertisement