ജീവശ്വാസം കിട്ടാതെ ഗോരഖ്പൂരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് ശിശുരോഗവിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കഫീല്‍ ഖാനെ പൊലീസ് അറസ്റ്റുചെയ്തു. ഗോരഖ്പൂരിലെ വസതിയില്‍ വെച്ചാണ് കഫീല്‍ ഖാനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ചീഫ് സെക്രട്ടറിഅധ്യക്ഷനായ അന്വേഷണ കമ്മിഷന് മുഖ്യമന്ത്രി യോഗിആദിത്യനാഥിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഴിമതി, കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസ് എന്നീ കുറ്റങ്ങളാണ് കഫീല്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. ബി.ആര്.ഡി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ രാജീവ് കുമാര്‍ മിശ്ര അദ്ദേഹത്തന്റെ ഭാര്യ ഡോക്ടര്‍ പൂര്‍ണിമ ശുക്ല എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.
Advertisement