കാട്ടാനയുടെ ചവിട്ടേറ്റ് വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മലമ്പുഴ സ്വദേശിനി ലതയാണു (48) നാടുകാണി വനമേഖലയിൽ കഴിഞ്ഞ മാസം ആറിനു വൈകിട്ട് ഒറ്റയാന്റെ ആക്രമണത്തിൽ മരിച്ചത്. 17 വർഷമായി സിപിഐ (മാവോയിസ്റ്റ്) സജീവപ്രവർത്തകയായ ഇവർ സംഘടനയിലെ ഭവാനി ദളത്തിലെ അംഗമാണ്. ഏതാനും ദിവസം മുൻപ് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല കമ്മിറ്റി വക്താവ് ഇതു സംബന്ധിച്ച് പാർട്ടി അംഗങ്ങൾക്കു കത്തയച്ചിരുന്നു. ഇവരുടെ മരണം പൊലീസും സ്ഥിരീകരിച്ചു.
Advertisement