അഞ്ച് വിവരാവകാശ കമ്മിഷണര്‍മാരെ തിരഞ്ഞെടുത്ത മുന്‍ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പി.ആര്.ദേവദാസ്, അങ്ങാതില് അജിത് കുമാര്‍, അബ്ദുള്‍ മജീദ് , റോയ്സ് ചിറയില്‍, അബി കുര്യാക്കോസ് എന്നിവരുടെ തിരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. അതേസമയം മുഖ്യ വിവരാവകാശ കമ്മിഷണറായി വിന്‍സന്‍ എം.പോളിന് തുടരാമെന്നും കോടതി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങുന്ന സമിതിയാണ് കമ്മിഷണര്‍മാരെ തിരഞ്ഞെടുത്തത്. അന്ന് നിയമന സമിതിയിലുണ്ടായിരുന്ന വി.എസ്.അച്യുതാനന്ദന് തീരുമാനത്തോട് വിയോജിച്ചിരുന്നു. നിയമന ഉത്തരവ് ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി. ഇതുചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ റബര്‍ സ്റ്റാംപ്് അല്ലെന്നും ഹൈക്കോടതി ഡിവിഷന് ബഞ്ച് പറഞ്ഞു.