അമേരിക്കയിലെ ടെക്സാസില്‍ നാശം വിതച്ച് ഹാര്‍വി കൊടുങ്കാറ്റ് കടന്നുപോകുന്നു. അന്പതുവര്ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വലിയ പ്രളയത്തിന് കാരണമായേക്കും. പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കൊടുങ്കാറ്റില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും ഭാഗികമായി നിര്‍ത്തിവച്ചിരിക്കുയാണ്. യു.എസിന്റെ ഇന്ധന ആസ്ഥാനമായ ടെക്സസലിെല റിഫൈനറികളുടെ പ്രവര്‍ത്തനത്തെയും കൊടുങ്കാറ്റ് ബാധിച്ചു. വരുന്ന മണിക്കൂറുകളില്‍ 7 സെന്റിമീറ്ററിനുമുകളില് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Advertisement