ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 23 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ അപകടത്തില്‍ റയില്‍വേ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഉത്തര റയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. കുല്ശ്രസ്തയോട് ലീവില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ഡിവിഷനല്‍ റയില്‍വേ മാനേജര്‍, റയില്‍വേ ബോര്‍ഡ് എന്‍ജിനീയറിങ് മെമ്പര്‍ എന്നിവരോടും ലീവില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര റയില്‍വെ ചീഫ് ട്രാക്ക് എന്‍ജിനീയറെ സ്ഥലംമാറ്റി. ജൂനിയര്‍ എന്‍ജിനീയര്‍, സീനിയര്‍ സെഷന് എന്‍ജിനീയര്‍, സീനിയര്‍ ഡിവിഷന് എന്‍ജിനീയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഉത്കല്‍ എക്സ്പ്രസ് ട്രെയിനിന്റെ ആറ് ബോഗികളാണ് പാളംതെറ്റിയത്. അപകടത്തെക്കുറിച്ച് റയില്‍വെ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിലുള്ള വിശദമായ അന്വേഷണം ഇന്ന് തുടങ്ങും.
Advertisement