ആലപ്പുഴ അരൂരിൽ ട്രെയിൻ തട്ടി മൂന്നു യുവാക്കൾ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. അരൂർ കിഴക്കേവേലിക്കകത്ത് ജിബിൻ വർഗീസ്, എറണാകുളം കടവന്ത്ര സ്വദേശി നിലൻ, ഏരൂർ സ്വദേശി ലിബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.
രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. അരൂർ അമ്മ നേഴം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു മൂവരും. ഭക്ഷണം കഴിച്ച ശേഷം സുഹൃത്തിന്റെ വീട്ടിലേക്ക് ഇറങ്ങി, റയിൽ പാളത്തിലുടെ പോകുമ്പോഴാണ് കൊല്ലം-എറണാകുളം മെമു ഇടിച്ചത്
റയിൽ പാത വളഞ്ഞു പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ട്രയിൻ വരുന്നത് കാണാതിരുന്നതാവും അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം