അതിരപ്പിളളി വെറ്റിലപ്പാറയിൽ റബർ തോട്ടത്തിലിറങ്ങിയ പുള്ളിപ്പുലി കമ്പിയിൽ കുരുങ്ങി .രാവിലെ ആറു മണിക്ക് പശുവിനെ കറക്കാൻ എണീറ്റ വീട്ടുകാരാണ് പുലിയെ കണ്ടത്. വന്യമൃഗങ്ങളെ കുരുക്കാൻ റബർ തോട്ടത്തിൽ ചുറ്റിയിരുന്ന കമ്പിയിലാണ് പുലി കുടുങ്ങിയത്. അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ മയക്കുവെടി വച്ചു. കാലിൽ മുറിവിന് ചികിൽസ നൽകിയ ശേഷം പുലിയെ എവിടേയ്ക്ക് മാറ്റണമെന്ന് തീരുമാനിക്കും.
representative image
Advertisement