മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ മാനത്തുമംഗലം കിഴിശേരി കുഞ്ഞിമുഹമ്മദിന്റെ മകൻ മാസിൻ (21) ആണ് മരിച്ചത്. കഴുത്തിനു വെടിയേറ്റ പരുക്കോടെ മാസിനെ അഞ്ചരയോടെ രണ്ടുപേർ ചേർന്ന് സ്കൂട്ടറിൽ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിനും പരുക്കേറ്റിട്ടുണ്ട്. മാസിനെ പരിചരണത്തിനായി മാറ്റിയതോടെ രണ്ടുപേരും സ്ഥലംവിട്ടു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്ന് അധികൃതർ പറഞ്ഞു.
Advertisement