ഉറു കെനിയാറ്റ വീണ്ടും കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ കെനിയയുടെ പ്രസിഡന്റായി തുടരുന്ന കെനിയാറ്റ 54.3 ശതമാനം വോട്ടുകള്‍ക്കാണ് വീണ്ടും വിജയച്ചത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചുള്ള പ്രതിപക്ഷപ്രതിഷേധത്തില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായി.
ഉറു കെനിയാറ്റ വീണ്ടും കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ കെനിയയുടെ പ്രസിഡന്റായി തുടരുന്ന കെനിയാറ്റ 54.3 ശതമാനം വോട്ടുകള്‍ക്കാണ് വീണ്ടും വിജയച്ചത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചുള്ള പ്രതിപക്ഷപ്രതിഷേധത്തില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായി
ആഫ്രിക്കയിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ കെനിയയെ അടുത്ത അഞ്ചുവര്‍ഷം ഉറു കെനിയേറ്റ നയിക്കു. എതിര് സ്ഥാനാര്‍ഥിയായ റൈല ഒഡിങ്ക 44.7 ശതമാനം വോട്ടു നേടിയപ്പോള്‍ 54.3% വോട്ടുകളും കെനിയേറ്റയ്ക്ക് ലഭിച്ചു. 19 മില്യണ്‍ വരുന്ന രാജ്യത്തെ ജനസംഖ്യയില്‍ 80 ശതമാനത്തിലേറെ പേര് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു.
ഫലം അറിഞ്ഞശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത കെനിയേറ്റ ജനങ്ങളോട് വികസനത്തിന് ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ഫലം വരുന്നതിനു മുന്‍പു തന്നെ ഒഡിംഗ പക്ഷക്കാര്‍ ആരോപിച്ചിരുന്നു. ഫലം കെനിയേറ്റയ്ക്ക് അനുകൂലമായതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി.