മുരുകന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മൂന്നംഗസമിതിയെ നിയോഗിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.എല്‍.സരിതയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ ശ്രീകുമാരി, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഐ.ജി.വിപിന്‍ എന്നിവര്‍ അംഗങ്ങളാണ്. ആരോപണവിധേയരായ ആശുപത്രികളില്‍ മുരുകനെ പരിശോധിച്ചിട്ടുണ്ടോ, രക്ഷപെടുത്താന്‍ ആവശ്യമായ ശുശ്രൂഷ നല്‍കിയോ, ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നീ കാര്യങ്ങളാണ് സമിതി അന്വേഷിക്കുക. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സമിതിക്ക് നിര്‍ദേശം നല്‍കി.
Advertisement