വേമ്പനാട് കായലിന്റെ സംരക്ഷണം മുന്‍നിര്‍ത്തി "നമ്മുടെ കായലിനായി നീലയണിയാം" ക്യാംപയിനുമായി മലയാള മനോരമ. ക്യാംപയിന്റെ ഭാഗമായി മന്ത്രിമാര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക നായകരും നെഹ്റുട്രോഫി ജലോല്‍സവം കാണാന്‍ നീലനിറം അണിഞ്ഞെത്തും. ആലപ്പുഴ നഗരവും നാളെ നീലയണിയും. കായിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർക്കാർ വകുപ്പുകള്‍, വള്ളംകളി ക്ലബുകള്‍ എന്നിവ 'നീലയണിയാം' ക്യാംപെയ്നു പിന്തുണയുമായുണ്ട്. കായല്‍ സംരക്ഷണം സന്ദേശമാക്കിയുള്ള പ്രചാരണത്തിൽ നീലയണിഞ്ഞു പങ്കെടുക്കുന്ന 120 പേർക്കു സമ്മാനങ്ങൾ നൽകും.
Advertisement