ഇന്ത്യന്‍ ഫാഷന്‍ ലീഗ് ഇന്ന് കൊച്ചിയില്‍. ബോളിവുഡ് താരം കൊയ്ന മിത്ര ഉള്‍പ്പെടെ എഴുപതിലേറെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്ക്കും. രാജ്യത്തെ ഏറ്റവും വലിയ ഡിസൈനര്‍ ഷോയാണ് ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
രാജ്യാന്തര തലത്തില്‍ പ്രശസ്തരായ മുപ്പതോളം ഫാഷന്‍ ഡിസൈനര്‍മാരും എഴുപതിലേറെ മുന്‍നിര മോഡലുകളാണ് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ അണിനിരക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കുപുറമേ നിക്കി ഗല്‍റാണി, ഭാമ, പാര്‍വതി ഓമനക്കുട്ടന് തുടങ്ങിയവരും ഫാഷന്‍ ലീഗിന്റെ ഭാഗമാകും. രാജ്യത്തെ ഫാഷന്‍ രംഗത്ത് ഇന്ത്യന്‍ ഫാഷന്‍ ലീഗ് വലിയ ചലനം സൃഷ്ടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇന്ത്യന്‍ ഫാഷന്‍ ലീഗിന് ആതിഥ്യം വഹിക്കുന്നതോടെ കൊച്ചി രാജ്യത്തെ ഫാഷന്‍ ഹബ്ബായി മാറുമെന്ന് സംഘാടകര്‍ പറയുന്നു. ഇടവേള ബാബൂവാണ് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. എസ്പാനിയോ ഇവന്റ്സാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗിന്റെ സംഘാടകര്‍