മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രോശിച്ചസംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഒാഫീസ്. ചർച്ച നടക്കുന്ന ഹാളിനകത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പുറത്തുപോകാനാണ് മുഖ്യമന്ത്രി പറഞ്ഞത്. ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താനോ റിപ്പോർട്ട് ചെയ്യാനോ മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്താനാവില്ലെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് വാർത്താ കുറിപ്പിലറിയിച്ചു.
Advertisement