കര്‍ക്കടക വാവില്‍ ബലിതര്‍പ്പണ പുണ്യംതേടി ആയിരങ്ങള്‍. പ്രധാനക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ തുടങ്ങി. ആലുവ ശിവരാത്രി മണപ്പുറത്ത് നൂറിലേറെ ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. തിരുവല്ലവും ശംഖുമുഖവുമാണ് തിരുവനന്തപുരത്തെ പ്രധാന തീര്‍ഥഘട്ടങ്ങള്‍. വാവുബലി തര്‍പ്പണത്തിന് ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായയും വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് വരയ്ക്കല്‍, വയനാട് തിരുനെല്ലി എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു
Advertisement