സെന്‍കുമാറിന് ഇടക്കാല ജാമ്യം. മതസ്പര്‍ധ വളര്‍ത്തുന്ന അഭിമുഖവുമായി ബന്ധപ്പെട്ടകേസിലാണ് ഇടക്കാല ജാമ്യം. മുന്‍കൂര്‍ജാമ്യാപേക്ഷ സര്‍ക്കാറിന്റെ നിലപാടറിയാനായി മാറ്റി. മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും അഭിമുഖം പ്രസിദ്ധീകരിച്ചയുടനെ ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമസ്ഥാപനത്തിന് നോട്ടീസ് അയച്ചിരുന്നെന്നും പരാമര്‍ശിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സാമൂഹിക യാഥാര്‍ഥ്യങ്ങളാണ് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അത് വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നും ടിപി സെന്‍കുമാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു.
Advertisement