സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം രക്ഷിതാക്കൾ ഏറ്റെടുക്കുന്നു. ബുധനാഴ്ച്ചയിലെ ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഒരു മാസമായിട്ടും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീരാത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ സംഘടിച്ചിരിക്കുന്നത്. മാന്യമായ ശമ്പളം ഉറപ്പാക്കി സമരം ഒത്തുതീർപ്പാക്കണമെന്നാണ് ആവശ്യം. കോഴിക്കോട് കോടഞ്ചേരിയിൽ രക്ഷിതാക്കൾ പ്രകടനവും നടത്തി. ഇരുപത്തിയൊമ്പതിന് സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കും. കോഴിക്കോടിന് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും രക്ഷിതാക്കളുടെ നേതൃത്വത്തിൽ സമര സഹായ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
Advertisement