സ്വാശ്രയ മെഡിക്കല്‍ ഫീസ് താല്‍ക്കാലികമായി നിശ്ചയിച്ചുള്ള ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. സര്‍ക്കാരിന് അലോട്മെന്റ് നടപടികള്‍ തുടരാം. എന്നാല്‍ നിലവില്‍ നിശ്ചയിട്ടുള്ള ഫീസില്‍ മാറ്റം വരാമെന്നും ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കാലതാമസം ഉണ്ടായതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഫീസ് നിര്‍ണയം ചോദ്യം ചെയ്തുകൊണ്ടുള്ള മെഡിക്കല്‍ മാനേജ്മെന്റുകളുടെ ഹര്‍ജി വിശദമായ വാദത്തിന് മാറ്റി.
Advertisement